വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി പോലീസ് കയ്യോടെ പൊക്കി; യുവാവ് അറസ്റ്റില്‍
തോല്‍പ്പെട്ടി:വീടിനോട് ചേര്‍ന്ന കാപ്പി തോട്ടത്തില്‍ കഞ്ചാവ് നട്ടുവളര്‍ത്തി പരിപാലിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.തോല്‍പ്പെട്ടി നരിക്കല്‍ മിച്ചഭൂമി കോളനിയിലെ വല്സന് (28) നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് സ്പെഷല്‍ ബ്രാഞ്ച് എസ് ഐ എം.എ സനില്‍, എ.എസ്.ഐ സന്ദീപ്, മാനന്തവാടി എസ്.ഐ സഖറിയ, സി പി ഒ മാരായ ശ്രീനാഥ്, സാജിര്‍ തുടങ്ങിയവരാണ് കഞ്ചാവ് ചെടി സഹിതം പ്രതിയെ അറസ്റ്റ് ചെയ്തത്. അഞ്ചടിയോളം ഉയരത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താറായ കഞ്ചാവ് ചെടിയാണ് പിടികൂടിയത്. തുടര്‍ നടപടികള്‍ക്ക് ശേഷം പ്രതിയെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍