പനമരം ബദ് റുല്‍ ഹുദാ മീലാദ് ക്യാമ്പയിനിന് തുടക്കമായി

പനമരം:മുത്ത് നബി മാനവികതയുടെ സന്ദേശ വാഹകര്‍ എന്ന ശീര്‍ഷകത്തില്‍ വര്‍ഷം തോറും പനമരം ബദ്‌റുല്‍ ഹുദയില്‍ നടത്തിവരുന്ന മീലാദ് കാമ്പയിനിന് തുടക്കം കുറിച്ചുകൊണ്ട് സയ്യിദ് സാലിം അല്‍ ബുഖാരി പതാക ഉയര്‍ത്തി.പി. ഉസ്മാന്‍ മൗലവി, ഹുദൈഫ സഖാഫി എന്നിവര്‍ സംബന്ധിച്ചു.ഒരു മാസം നീണ്ടുനില്‍കുന്ന ക്യാമ്പയിനില്‍ എല്ലാ ദിവസവും മൗലിദ് പാരായണം , ഓണ്‍ലൈന്‍ സന്ദേശ പ്രചരണം,നവംബര്‍ 7 ന് ഷാദുലി റാത്തീബ്,അനുമോദന ,അവാര്‍ഡ് ദാന ചടങ്ങുകള്‍,നവംബര്‍ 14 ന് ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് ,ബുര്‍ദാ മജ് ലിസ് എന്നിവയും നടക്കും


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍