പന്തംകൊളുത്തി പ്രകടനം നടത്തി.
ബത്തേരി:എം.എസ്.ഡി.പി പദ്ധതി പ്രകാരം പണി പണിപൂര്‍ത്തീകരിച്ച മുണ്ടേരി സ്ക്കൂളിലെ കെട്ടിട ഉദ്ഘാടനത്തിന് സിപിഎം ഭരിക്കുന്ന കല്‍പ്പറ്റ നഗരസഭ വയനാട് എംപി രാഹുല്‍ ഗാന്ധിയെ ക്ഷണിക്കുകയും ഉദ്ഘാടന ദിവസമായ ഇന്ന് കേരള സര്‍ക്കാര്‍ ഇടപെട്ട് ഉദ്ഘാടന ചടങ്ങ് നിര്‍ത്തിവെക്കാന്‍ അവശ്യപ്പെടുകയും ചെയ്തതായി ആരോപിച്ച് മുന്‍സിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി ബത്തേരി ടൗണില്‍ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് യൂത്ത്ലീഗ് ഭാരവാഹികളായ സമദ് കണ്ണിയന്‍,സി കെ മുസ്തഫ,ജലീല്‍ ഇ പി,റിയാസ് കല്ലുവയല്‍,സാലിം പഴേരി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍