പച്ചത്തുരുത്ത് അനുമോദന പത്രം നല്കി
പുല്‍പ്പള്ളി:ഹരിത കേരളം മിഷന് ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതിയില്‍ പങ്കാളിയായി പച്ചത്തുരുത്ത് സൃഷ്ടിക്കുകയും മാതൃകപരമായി പരിസ്ഥിതി പുനഃസ്ഥാപനം നടത്തുകയും ചെയ്ത പുല്‍പ്പള്ളി പഞ്ചായത്തിന് ഹരിത കേരളം മിഷന് നല്കുന്ന പച്ചത്തുരുത്ത് അനുമോദന പത്രം കൈമാറി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് മണ്ണില്ലാ കൃഷിയില്‍ വിജയം കൊയ്യുകയും വാനില കൃഷിയിലും പുതുപരീക്ഷണം നടത്തി ശ്രദ്ധയേനാവുകയും ചെയ്ത വര്‍ഗീസ് ചെറുതോട്ടില്‍ അനുമോദന പത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശിന് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം അനില്‍ മോന് അദ്ധ്യക്ഷത വഹിച്ചു.അജിത്ത് കുമാര്‍ ,പി .എ മുഹമ്മദ്.പഞ്ചായത്ത് സെക്രട്ടറി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍