പനവല്ലി ഗവ: എല്‍ പി.സ്ക്കൂള് സമ്പൂര്‍ണ്ണ ഹൈടെക് പ്രഖ്യാപനം നടത്തി
പനവല്ലി:പനവല്ലി ഗവ.എല്‍ പി.സ്ക്കൂള് ഹൈടെക് വിദ്യാലയ പ്രഖ്യാപനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു സംഘടിപ്പിച്ചു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹൈടെക് പ്രഖ്യാപനത്തിന് ശേഷം നടന്ന ചടങ്ങ് വാര്‍ഡ് മെമ്പര്‍ ശ്രീജ ഉണ്ണി ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് പി.എന്‍.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ലിസ്സി ജോസഫ് ഏറത്ത്,സീനിയര്‍ അസിസ്റ്റന്‍ഡ് ജയരാജന് എന്നിവര്‍ സംസാരിച്ചു.അധ്യാപകരും പി.ടി.എ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍