നിരവധി കേസുകളില്‍ പ്രതികളായ നാലംഗ കവര്‍ച്ച സംഘം പിടിയില്‍
മീനങ്ങാടി:മീനങ്ങാടി 54 ലെ സ്വകാര്യ കെട്ടിടത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആയുധങ്ങളുമായി കണ്ട 4 അംഗ സംഘത്തെ മീനങ്ങാടി പോലീസ് പിടികൂടി. നിരവധി മോഷണം,കവര്‍ച്ച, പിടിച്ചുപറി കേസുകളിലെ പ്രതികളായ പുതുപ്പാടി കാക്കവയല്‍ കക്കാട് ചാമപ്പുരയില് സക്കറിയ (37) ,മാനന്തവാടി അമ്പുകുത്തി ചക്കാലക്കല്‍ വീട്ടില്‍ നജീബ് (39), പിണങ്ങോട് ഊരംകുന്ന് കോളനി കോളോട് വീട്ടില്‍ ഷെമീര്‍ (43), തിരുവമ്പാടി നീലേശ്വരം മക്കാറ്റിച്ചാലില് മുഹമ്മദ് ആഷിഖ് (26) എന്നിവരെയാണ് മീനങ്ങാടി എസ്.ഐ പ്രേം ദേവാസും സംഘവും അറസ്റ്റ് ചെയ്തത്.നൈറ്റ് പട്രോളിംഗിനിടെയാണ് സംഘം വലയിലായത്. കാസര്‍കോഡ് വെച്ച് തീവണ്ടി യാത്രികയുടെ മാല പിടിച്ചു പറിച്ച് തീവണ്ടിയില്‍ നിന്നും തള്ളി താഴെയിട്ട കേസിലെ പ്രതിയാണ് സഖറിയയെന്ന് പോലീസ് പറഞ്ഞു. മറ്റുള്ളവര്‍ക്കും വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. എ.എസ്.ഐ ഹരീഷ് കുമാര്‍, എസ്.സി.പി.ഒ മാരായ ഫിനു, ഉസ്മാന് ,മോഹന്‍ദാസ്, ജോര്‍ജ് ജോസഫ്, സുരേഷ് സി.പി.ഒ ഉനൈസ് എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു. മെഡിക്കല്‍ പരിശോധന നടത്തി പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും,
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍