കേരള മന്ത്രിസഭ നുണയുടെ കൂടാരം: കെ സി റോസക്കുട്ടി
ബത്തേരി:സംസ്ഥാന മന്ത്രിസഭ നുണയുടെ കൂടാരമായി മാറിയിരിക്കുകയാണെന്നും അല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ മുഖ്യമന്ത്രിയും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട മറ്റ് മന്ത്രിമാരും രാജിവെക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി ആവശ്യപ്പെട്ടു.സ്പീക്ക് അപ്പ് കേരള സത്യാഗ്രഹം സുല്‍ത്താന്‍ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു റോസക്കുട്ടി. ഒരു കളവില്‍ നിന്നു രക്ഷപ്പെടാന്‍ മറ്റു കളവുകള്‍ പറയുന്ന കുട്ടികളുടെ അവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്.പ്രബുദ്ധ കേരളത്തിലെ ജനങ്ങള്‍ക്ക് നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷിയുണ്ടെന്ന് പിണറായി മറക്കേണ്ടെന്നും റോസക്കുട്ടി പറഞ്ഞു. ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്,പി പി അയ്യൂബ്, ബാബു പഴുപ്പത്തൂര്‍ എം എ അസൈനാര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍