പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടു: ഐ.സി ബാലകൃഷ്ണന്
പുല്‍പ്പള്ളി:അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന് എം.എല്‍.എ. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി ഭരണം അവസാനിപ്പിക്കുക,മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി കെ ടി ജലീലും രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് നടത്തുന്ന സ്പീക്ക് അപ്പ് കേരള സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഫ് ബത്തേരി നിയോജക മണ്ഡലം ചെയര്മാന് കെ കെ എബ്രഹാം അധ്യക്ഷനായിരുന്നു. കെ പി സി സി അംഗം കെ എല്‍ പൗലോസ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍ യു ഉലഹന്നാന്, പി ഡി സജി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍