അഞ്ചംഗ നായാട്ട് സംഘത്തെ വനപാലകര്‍ പിടികൂടി;നാടന്‍ തോക്കും, തിരകളും, വാഹനവും പിടികൂടി
പുല്‍പ്പള്ളി:അമ്മാനി നഞ്ചര്‍മൂല കാട്ടില്‍ നായാട്ടിനായി കയറിയ 5 പേരെ നാടന്‍ തോക്കും, തിരകളും സഹിതം വനപാലകര്‍ പിടികൂടി. പുല്‍പ്പള്ളി റെയ്ഞ്ച് ഓഫീസര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍പ്പള്ളി ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ബി.പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് നായാട്ടു സംഘത്തെ പിടികൂടിയത്.അഞ്ചുകുന്ന് കല്ലിട്ടാംകുഴി ബാബു എന്ന വേണുഗോപാല്‍ (49),പനമരം തെന്നശ്ശേരി പി.സി ഷിബി (44), കമ്പളക്കാട് തുന്നല്‍ക്കാട്ടില്‍ ടി.കെ ഹാരിസ് (41), കമ്പളക്കാട് കിഴക്കന്‍ മൂലയില്‍ കെ.കെ രാജേഷ് (44), അരിഞ്ചേര്‍ മല ഞാറക്കാട്ടില്‍ സത്യന് (44) എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു നാടന്‍ നിറ തോക്കും, 25 തിരകളും വനപാലകര്‍ പിടിച്ചെടുത്തു.ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 04 കെ 6467 നമ്പര്‍ ഓമ്നി വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സെക്ഷന്‍ ഫോറസ്റ്റര്‍ മോഹന്‍കുമാര്‍, ബീറ്റ് ഫോറസ്റ്റര്‍മാരായ രാജ് മോഹന്‍, ദീപ്തി, വാച്ചര്‍മാരായ കേളൂ, രാജേഷ്, താത്കാലിക വാച്ചര്‍മാരായ അമ്മാനി രാജന്, മുനാഫ്, ശിവന് എന്നിവരും വനപാലക സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍