കുഴഞ്ഞ് വീണ് മരിച്ച ആദിവാസി വയോധികയ്ക്ക് കോവിഡ് 19
നടവയല്‍:കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് മരണപ്പെട്ട ആദിവാസി വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.നടവയല്‍ മേലെ കാവടം ആദിവാസി കോളനിയിലെ വെളുക്കന്റെ ഭാര്യ ചുണ്ട (63)നാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം എരനെല്ലൂര്‍ കോളനിയിലെ മകളുടെ വീട്ടില്‍ നിന്നും രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.തുടര്‍ന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. സ്രവം ബത്തേരിയില്‍ എത്തിച്ച് പരിശോധിച്ചതിലാണ് ഇവര്‍ക്ക് കോവിഡ് പോസിറ്റീവായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍