ലഹരി മിശ്രിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി
ബത്തേരി:രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും സുല്‍ത്താന്‍ ബത്തേരി എസ് ഐ രാംജിത്ത് പി.ജി യും സംഘവും സംയുക്തമായി ബത്തേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ബിസ്മി സ്റ്റോര്‍ എന്ന സ്റ്റേഷനറി കടയില്‍ നടത്തിയ പരിശോധനയില്‍ 72 പായ്ക്കറ്റ് ലഹരി മിശ്രിത പുകയില ഉത്പ്പന്നങ്ങള്പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് കടയുടമ നെന്മേനി പുത്തന്‍കുന്ന് കൊണ്ടയങ്ങാടന്‍ കെ.അഷറഫ്(38) നെ അറസ്റ്റു ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍