വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബത്തേരി:ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ക്ഷീരസംഘം ജീവനക്കാരന് മരണപ്പെട്ടു.നായ്ക്കട്ടി പിലാക്കാവ് ചിങ്ങംചിറയില്‍ രവിയുടെ മകന് നിഷാന്ത് (35) ആണ് മരിച്ചത്. ബത്തേരി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനായ നിഷാന്ത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പാലെടുത്ത് അളക്കുന്നതിനായി കല്ലൂരിലെസൊസൈറ്റിയിലേക്ക് പോകും വഴിയാണ് അപകടത്തില്‍ പെട്ടത്. ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചായിരുന്നു അപകടം.മാതാവ്:ശാന്തകുമാരി.സഹോദരന്:പ്രശാന്ത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍