കുറ്റവാളികളെ ജയിലിലടക്കണം:എസ്ഡിപിഐ
പനമരം:കുണ്ടാലയിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നടന്ന റേഷനരി തിരിമറിയില്‍ എസ്ഡിപിഐ പനമരം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു.പ്രതിസന്ധിയില്‍ പൊറുതിമുട്ടുന്ന കൊറോണകാലത്ത് പൊതുജനങ്ങള്‍ക്ക് ആശ്വാസമാവേണ്ട റേഷന്‍സംവിധാനം ദുരുപയോഗം ചെയ്യുകയും പൂഴ്ത്തിവെപ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും റേഷനരി മറിച്ചുവില്‍ക്കുകയും ചെയ്ത അധികൃതരേയും ബന്ധപ്പെട്ടവരേയും കേസെടുത്ത് ജയിലിലടക്കണമെന്ന് പന്നമരം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സി.എച്ച് അബ്ദുസ്സമദ് അദ്യക്ഷത വഹിച്ചു. മജീദ് എന്‍.നിസാര്‍,അബ്ദു കോട്ടക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂനുസ് കല്ലങ്കണ്ടി സ്വാഗതവും സലീം കുണ്ടാല നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍