റേഷനരി കള്ളക്കടത്ത്;കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം:ബിജെപി
പനമരം:പനമരം ഗ്രാമപഞ്ചായത്തിലെ കുണ്ടാലയില്‍ റേഷനരി കരിഞ്ചന്തയില്‍ വിറ്റ റേഷന്‍ഷോപ്പ് ഉടമകള്‍ക്കെതിരെയും ഒത്താശചെയ്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി പനമരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.കുറ്റക്കാരെ സംരക്ഷിക്കാനുള്ള നടപടികളാണ് ഇടത് വലത് മുന്നണികള്‍ സ്വീകരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി രാജീവന് സ്വാഗതം പറഞ്ഞു.എ പി മുരളീധരന് അധ്യക്ഷം വഹിച്ചു.കെ ഇബ്രാഹിം ,വി വേലായുധന് എന്നിവര്‍ സംസാരിച്ചു.കെ പി ചന്ദ്രശേഖരന് നന്ദി രേഖപ്പെടുത്തി യോഗം പിരിഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍