വീട് കുത്തിത്തുറന്ന് മോഷണം; 7 പവന് സ്വര്‍ണം കവര്‍ന്നു
മീനങ്ങാടി:മീനങ്ങാടി അന്പത്തിനാലാം മൈലില്‍ വീട് കുത്തിത്തുറന്ന് മോഷണം.വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് 7 പവന് സ്വര്‍ണം കവര്‍ന്നത്.വെള്ളിയാഴ്ച രാത്രിയായിരുന്നു കവര്‍ച്ചയെന്നാണ് സംശയിക്കുന്നത്.മീനങ്ങാടി 54 ഊരുക്കണ്ടി ശരത് ചന്ദ്രന്റെ വസതിയിലാണ് മോഷണം നടന്നത്.വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 ഓടെ ശരത്ചന്ദ്രന്റെ ഭാര്യ പ്രസീതയുടെ വീടായ കല്ലൂരിലേക്ക് വീട്ടുകാര്‍ പോയ സമയത്താണ് മോഷണം നടക്കുന്നത്. ശരത്ചന്ദ്രന് പിറ്റേ ദിവസം രാവിലെ 10.30 ഓടെ മടങ്ങി എത്തിയപ്പോഴാണ് വീടിന്റെ മുന്‍ വശത്തുള്ള വാതിലും തകര്‍ത്ത് മോഷണം നടന്നതായി ശ്രദ്ധയില്‍പെട്ടത്. മീനങ്ങാടി സി.ഐ അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള പൊലീസും, ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍