ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം
പുല്‍പ്പള്ളി:വയനാട്ടിലെ പാലിയേറ്റീവ് രോഗികള്‍ക്കായുള്ള മദേഴ്സ് മീല്‍ പദ്ധതിയുടെ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഐ.സി ബാലകൃഷ്ണന് ഉദ്ഘാടനം എം.എല്‍.എ ചെയ്തു.കേരളത്തിലെ 1400 പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രോഗികള്‍ക്ക് ആറുമാസത്തേക്ക് തുടര്‍ച്ചയായി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും. ഓരോ ജില്ലയില്‍ നിന്നും ഏറ്റവും അര്‍ഹരായ 100 കുടുംബങ്ങളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തിരെഞ്ഞെടുത്തിരിക്കുന്നത്. 500 രൂപ വില വരുന്നതാണ് ഓരോ ഭക്ഷ്യധാന്യ കിറ്റും.പുല്‍പ്പള്ളിയില്‍ വെച്ച് നടന്ന ചടങ്ങില്‍ മദേഴ്സ് മീല്‍ സ്ഥാപകന്‍ ഫാ.ജോര്‍ജ് കണ്ണന്താനം അധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ഗവണ്മെന്റ് പാലിയേറ്റീവ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേഷന്‍ കമ്മറ്റി വൈസ് പ്രസിഡന്റ് നാസര്‍ പി.എ ,പുല്‍പ്പള്ളി കാരുണ്യ പ്രസിഡണ്ട് ഇമ്മാനുവല്‍,റിട്ട. റേഷന്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ജലീല്‍, ഡി എം സി ഐ ഡിസ്ട്രിക് കോഡിനേറ്റര്‍ ഡോക്ടര്‍ രാജേഷ് കുമാര്‍ , ഐ.എ.പി.സി ഡിസ്ട്രിക് കോര്‍ഡിനേറ്റര്‍ സുബൈര്‍ സി.എച്ച് ,പ്രോജക്ട് വിഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഷിബു ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍