ജീവനക്കാരെയും പൊതുജനങ്ങളെയും രണ്ടു തട്ടിലാക്കുന്ന സര്‍ക്കാര്‍ നീക്കം അപകടകരം:സംഷാദ് മരയ്ക്കാര്‍
ബത്തേരി:ജീവനക്കാരെയും പൊതുജനങ്ങളെയും രണ്ടു തട്ടിലാക്കുന്ന സര്‍ക്കാര്‍നീക്കം അപകടകരമാണെന്ന് യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട്സംഷാദ് മരയ്ക്കാര്‍.സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ മുമ്പില്‍ നടത്തിയ ജനമുന്നേറ്റ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ കൈ വെക്കാതെ സര്‍ക്കാറിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്നും സംഷാദ് മരയ്ക്കാര്‍ ആവശ്യപ്പെട്ടു.കെ.എ. മുജീബ് അധ്യക്ഷത വഹിച്ചു. എന്‍ജിഒ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം ഇ. എസ് ബെന്നി മുഖ്യപ്രഭാഷണം നടത്തി. സികെ ജിതേഷ്, മധു മാഷ്, എംസി വില്‍സണ്‍, അബ്ദുല്‍ ഗഫൂര്‍, ശ്രീ ജിനു, എം സി ജോസഫ്, പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍