വനത്തില്‍ സൂക്ഷിച്ച നിലയില്‍ ലഹരി ഗുളികകള്‍ കണ്ടെടുത്തു
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപത്ത് വനത്തില്‍ രഹസ്യമായി സൂക്ഷിച്ചുവെച്ച നിലയില്‍ മാരക മയക്കുമരുന്നായ 308 എണ്ണം (242 ഗ്രാം) ലഹരി ഗുളികകള്‍ കണ്ടെടുത്തു.ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് കടത്താന്‍ സാധിക്കാതെ ഒളിച്ചുവെച്ചതാകാമെന്നാണ് നിഗമനം.ഈ ഗുളികകള്‍ 5 ഗ്രാം കൈവശം വെച്ചാല്‍ തന്നെ 5 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ.്എന്‍.ഡി.പി.എസ് നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നിരവധി കേസ്സുകളിലായി 3500 കിലോഗ്രാമിലധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍,76 ലക്ഷം രൂപയുടെ കുഴല്‍പ്പണം ,നിരവധി വാഹനങ്ങള്‍ എന്നിവ എക്സൈസ് പരിശോധനയില്‍ പിടികൂടിയിരുന്നു.മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ജുനൈദിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍.വി.കെ. മണികണ്ഠന് പ്രിവന്റീവ് ഓഫിസര്‍മാരായ എം.ബി.ഹരിദാസ്, അജയകുമാര്സി ഇ ഒ മാരായ അമല്‍ദേവ് ,സുരേഷ്.സി എന്നിവര്‍ ചേര്‍ന്നാണ് ഒളിപ്പച്ചുവെച്ച ലഹരി ഗുളികകള്‍ കണ്ടെടുത്തത് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍