മോചന മുന്നേറ്റ സംരക്ഷണ സദസ്സ് നടത്തി
പനമരം:സിവില്‍ സര്‍വ്വീസ് ധ്വംസനങ്ങള്‍ക്കെതിരെ സെറ്റോയുടെ നേത്വത്വത്തില്‍ അധ്യാപകരും ജീവനക്കാരും മോചന മുന്നേറ്റ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.നിര്‍ബന്ധിത ശമ്പളം പിടിക്കല്‍ നിയമം റദ്ദ് ചെയ്യുക ,ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക ,ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക ,ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക , കരാര്‍ കണ്‍സള്‍ട്ടന്‍സി പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക ,എന്‍.പി.എസ്.ജീവനക്കാരോടുള്ള വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. പരിപാടികളുടെ ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്തിനു മുമ്പില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദിലീപ്കുമാര് നിര്‍വ്വഹിച്ചു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ പ്രമോദ് മാസ്റ്റര്‍ തൊണ്ടര്‍നാട് ,ആന്‍ഡ്രൂസ് ജോസഫ് വെള്ളമുണ്ട , ഉഷ വിജയന് എടവക, ജോസ് പാറക്കല്‍ തവിഞ്ഞാല്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു .എന്‍ .ജി.ഒ. അസോസിയേഷന് ജില്ല പ്രസിഡണ്ട് മോബിഷ് പി.തോമസ് ,ട്രഷറര്‍ കെ.ടി.ഷാജി ,ജോയിന്റ് സെക്രട്ടറിമാരായ സി.ജി.ഷിബു ,എം.ജി.അനില്‍കുമാര്‍ ,ബ്രാഞ്ച് പ്രസിഡണ്ട് എന്‍.വി.അഗസ്റ്റ്യന്‍, സെക്രട്ടറി എം.എ . ബൈജു ,ട്രഷറര്‍ സിനീഷ് ജോസഫ് ,ജോബിന് വര്‍ഗ്ഗീസ് ,പി.പരമേശ്വരന് ,അബ്ദുള്‍ ഗഫൂര്‍ ,ജംഷീര്‍ വി.എ. ,ശരത്ത് ശശിധരന് ,അന്‍വര്‍ സാദത്ത് ,അരവിന്ദ് സി. ,ഷിജില്‍ സ്റ്റീഫന്‍, സജീവന് എന്‍.കെ. ,ജയേഷ് പി.ജെ. എന്നിവര്‍ നേത്യത്വം നല്കി .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍