OPEN NEWSER

Sunday 06. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍  ഇന്ന് 169 പേര്‍ക്ക് കൂടി കോവിഡ് ; 53 പേര്‍ രോഗമുക്തി നേടി ; 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  • Mananthavadi
29 Sep 2020

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് (29.09.20) 169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഞ്ച് കെ.എസ്.ആര്‍.ടി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയവരാണ്. 

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3428 ആയി. 2596 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 813 പേരാണ് ചികിത്സയിലുള്ളത്.

 സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍: 

സുല്‍ത്താന്‍ബത്തേരി സ്വദേശികള്‍ 30, പടിഞ്ഞാറത്തറ സ്വദേശികള്‍ 18, തവിഞ്ഞാല്‍ സ്വദേശികള്‍ 15, തരിയോട് സ്വദേശികള്‍ 12, മീനങ്ങാടി സ്വദേശികള്‍ 11, കല്‍പ്പറ്റ സ്വദേശികള്‍ 10, മുട്ടില്‍ സ്വദേശികള്‍ 9,  മാനന്തവാടി സ്വദേശികള്‍ 6,  മുള്ളന്‍കൊല്ലി, വെള്ളമുണ്ട, സ്വദേശികളായ അഞ്ചുപേര്‍ വീതം, കോട്ടത്തറ സ്വദേശികള്‍ 4, പുല്‍പ്പള്ളി, എടവക, കണിയാമ്പറ്റ, നെന്മേനി സ്വദേശികളായ മൂന്ന് പേര്‍ വീതം, മേപ്പാടി, അമ്പലവയല്‍,  പനമരം, നൂല്‍പ്പുഴ,  പൊഴുതന സ്വദേശികളായ രണ്ടുപേര്‍ വീതം, പൂതാടി,  മൂപ്പൈനാട്, വൈത്തിരി, വെങ്ങപ്പള്ളി, സ്വദേശികളായ ഓരോരുത്തരും കല്‍പ്പറ്റ കെഎസ്ആര്‍ടിസി ജീവനക്കാരായ കൊല്ലം ജില്ലക്കാരായ രണ്ടുപേരും  കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലക്കാരായ ഓരോരുത്തരും മേപ്പാടി, ബത്തേരി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി, ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 6 ആരോഗ്യ  പ്രവര്‍ത്തകരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

വിദേശം, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍:

സെപ്റ്റംബര്‍ 17 ന് സൗദിയില്‍ നിന്നെത്തിയ മീനങ്ങാടി സ്വദേശി, മസ് കറ്റില്‍നിന്ന് വന്ന വെള്ളമുണ്ട സ്വദേശി, സെപ്റ്റംബര്‍ 26 ന് ജമ്മുകാശ്മീരില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, സപ്തംബര്‍ 28 ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശികളായ 3 പേര്‍, എന്നിവരാണ് രോഗബാധിതരായത്.

 

രോഗമുക്തി നേടിയവര്‍ 

വെള്ളമുണ്ട സ്വദേശികള്‍ 15, എടവക സ്വദേശികള്‍ 6, മേപ്പാടി, മാനന്തവാടി, തവിഞ്ഞാല്‍, മുട്ടില്‍ സ്വദേശികളായ നാല് പേര്‍ വീതം, ബത്തേരി സ്വദേശികള്‍ 3, തിരുനെല്ലി, കണിയാമ്പറ്റ സ്വദേശികളായ രണ്ടുപേര്‍ വീതം, പനമരം, തൊണ്ടര്‍നാട്, അമ്പലവയല്‍, മീനങ്ങാടി, തരിയോട്, പൊഴുതന, നെന്മേനി, പൂതാടി, കോട്ടത്തറ  സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

220 പേര്‍ പുതുതായി നിരീക്ഷണത്തില്‍ 

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.09) പുതുതായി നിരീക്ഷണത്തിലായത് 220 പേരാണ്. 225 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3794 പേര്‍. ഇന്ന് വന്ന 106 പേര്‍ ഉള്‍പ്പെടെ 669 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2160 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86977 സാമ്പിളുകളില്‍ 82601 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79173 നെഗറ്റീവും 3428 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നടുവൊടിക്കുന്ന യാത്ര; യാത്രികര്‍ക്ക് കുഴമ്പ് നല്‍കി സിപിഐഎം പ്രതിഷേധിച്ചു
  • പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം;കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഡിവൈഎഫ്‌ഐ
  • കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയില്‍ രാത്രി ബസ് തകരാറിലായി കുടുങ്ങിയ യാത്രികര്‍ക്ക് പോലീസിന്റെ ഇടപെടലില്‍ സുരക്ഷിത യാത്ര
  • കൃഷ്ണാനുഭവം ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി
  • പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവര്‍ച്ച: പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്
  • നൈപുണി പരിശീലനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡിഡിയുജികെവൈ പദ്ധതി: മന്ത്രി കെ.എം ഷാജി
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി
  • തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യം: മന്ത്രി കെ.എം ഷാജി ;പടിഞ്ഞാറത്തറയില്‍ എ.ബി.സി. കേന്ദ്രം പ്രവര്‍ത്തന സജ്ജമായി
  • ദേശീയ നേത്രദാന പക്ഷാചരണം പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്‍
  • ശ്രീകൃഷ്ണ ജയന്തി മാനന്തവാടിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show