മിനി സിവില്‍ സ്റ്റേഷനിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തി.
ബത്തേരി:ഫെയര്ലാണ്ട്,സീക്കുന്ന് പ്രദേശത്തെ 250 ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും പട്ടയം നിഷേധിക്കുന്ന ഉദ്യോഗസ്ഥ നിലപാടിനെതിരെ യുഡിഎഫ് ബത്തേരി മുന്‍സിപ്പല്‍ കമ്മിറ്റി സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് ബത്തേരി നിയോജക മണ്ഡലം എംഎല്‍എ ഐ സി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് മുന്‍സിപ്പല്‍ ചെയര്മാന് ഷബീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.യുഡിഎഫ് നേതാക്കളായ പി പി അയ്യൂബ്,എന്‍ എം വിജയന്,അബ്ദുള്ള മാടക്കര,ബാബു പഴുപ്പത്തൂര്‍,സി കെ ഹാരിഫ്,വി ഉമ്മര്‍ഹാജി,കെ പി അഷ്കര്‍,സകരിയ്യമണ്ണില്,സമദ് കണ്ണിയന്‍,സി കെ മുസ്തഫ,ഇബ്രാഹീം തൈതൊടി,ഉമ്മര്‍ കൊണ്ടാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍