ബഫര്‍ സോണ്‍ വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കി
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ഭരണസമിതി മലബാര്‍ വന്യജീവി സങ്കേത ബഫര്‍ സോണ്‍ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗ്രാമപഞ്ചായത്തംഗം തോമസ് പാഴൂക്കാല അവതരിപ്പിച്ച പ്രമേയം ഒറ്റക്കെട്ടായി പാസാക്കി.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണ് അദ്ധ്യക്ഷതവഹിച്ചു.കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് പുറപ്പെടുവിച്ച പരിസ്ഥിതി ലോല പ്രദേശ കരട് വിജഞാപനം നിരവധി ജനവാസ മേഖലകളെയും സാധാരണ ജന ജീവിതത്തെയും കൃഷിയെയും ഗുരുതരമായ ബാധിക്കുമെന്ന് യോഗം വിലയിരുത്തി.വനത്താല്‍ ചുറ്റപ്പെട്ടിരിക്കുന്ന മുള്ളന്‍കൊല്ലി പുല്‍പ്പള്ളി പഞ്ചായത്തുകളെയും ഭാവിയില്‍ നിശബ്ദ കുടിയിറക്കിലേക്ക് നയിക്കുന്നതാണ്.പുതിയതായി വന്ന മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടുള്ള കരട് വിജഞാപനം വയനാട്ടിലെ നാല് വില്ലേജുകളെ ഒന്നാം ഘട്ടമെന്ന രീതിയില്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തി ജനരോഷം കുറച്ച് ഭാവിയില്‍ വയനാടിനെ മൊത്തം കടുവാ സങ്കേതമായി മാറ്റാനുള്ള വനം വകുപ്പിന്റെ ഗൂഢ നീക്കമാണ് നടക്കുന്നത്. ഈ നാട്ടിലെ കൃഷിക്കാരെ മുഴുവന്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഈ നിയമം പിന്വലിക്കണമെന്നുള്ളത് ഇവിടുത്തെ ജനത്തിന്റെ മൊത്തം ആവശ്യമാണ്. മുള്ളന്‍ കൊല്ലി മേഖലയിലെ ജനങ്ങളുടെ ശബ്ദമായി ഈ പ്രമേയത്തെ കണ്ടുകൊണ്ട് വിജ്ഞാപനം പിന്‍വലിക്കാനും പ്രതിഷേധം അധികാരികളെ അറിയിക്കാനും പ്രമേയത്തിന്റെ കോപ്പി ഉടന്‍ മേലധികാരികള്‍ക്ക് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.തോമസ് പാഴൂക്കാല അവതരിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് ഏകഖണ്ഡമായി പിന്തുണച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍