നല്ലത് നാടറിയട്ടെ..! കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥന് നല്കി വീട്ടമ്മ മാതൃകയായി
പുല്‍പ്പള്ളി:ടൗണില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥന് നല്കി വീട്ടമ്മ മാതൃകയായി. പുല്‍പ്പള്ളി സ്വദേശിനിയായ വത്സലയാണ് തനിക്ക് പുല്‍പ്പള്ളി ടൗണില്‍ നിന്നും കളഞ്ഞു കിട്ടിയ ഒരു പവന് മുകളില്‍ തൂക്കംവരുന്ന സ്വര്‍ണ്ണമാല പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുക വഴി ഉടമസ്ഥന് കൈമാറിയത്. പുല്‍പ്പള്ളി സ്വദേശിയായ ബാബു മാത്യു എന്നയാളുടെ മകളുടെതായിരുന്നു സ്വര്‍ണ്ണമാല. ആഭരണം കളഞ്ഞു പോയ വിവരം ബാബു പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും, തുടര്‍ന്ന് പോലീസ് വത്സലയെ സ്റ്റേഷനിലേക്ക് തിരികെ വിളിച്ചു വരുത്തി വത്സലയെ കൊണ്ട് തന്നെ കുട്ടിക്ക് സ്വര്‍ണ്ണമാല കൈമാറുകയുമായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍