OPEN NEWSER

Tuesday 15. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കൂടി കോവിഡ് ;111 പേര്‍ രോഗമുക്തി നേടി ; 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  • Mananthavadi
27 Sep 2020

 മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് (27.09.20) 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ വിദേശത്തു നിന്നും 15 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3215 ആയി. 2480 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 719 പേരാണ് ചികിത്സയിലുള്ളത്.

 സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍

മുട്ടില്‍ പഞ്ചായത്തിലെ 35 പേര്‍, 28 പടിഞ്ഞാറത്തറ സ്വദേശികള്‍, 19 മേപ്പാടി സ്വദേശികള്‍, 11 വെള്ളമുണ്ട സ്വദേശികള്‍,   10 എടവക സ്വദേശികള്‍, 7 കല്‍പ്പറ്റ സ്വദേശികള്‍, ബത്തേരി,  മീനങ്ങാടി സ്വദേശികളായ 6 പേര്‍ വീതം, തിരുനെല്ലി,  മാനന്തവാടി സ്വദേശികളായ 5 പേര്‍ വീതം,    അമ്പലവയല്‍,  പൊഴുതന സ്വദേശികളായ 3 പേര്‍ വീതം,  കണിയാമ്പറ്റ,  തൊണ്ടര്‍നാട്,  പനമരം, മുള്ളന്‍കൊല്ലി, കോട്ടത്തറ സ്വദേശികളായ 2 പേര്‍ വീതം,  നെന്മേനി,  നൂല്‍പ്പുഴ, തരിയോട്, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍, രണ്ട് കോഴിക്കോട് സ്വദേശികള്‍, ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് സ്വദേശിനി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.ഇതില്‍ മേപ്പാടി, എടവക,  കോട്ടത്തറ,  കോഴിക്കോട് സ്വദേശികളായ ഓരോരുത്തര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

പുറത്ത് നിന്ന് എത്തിയവര്‍: 

സെപ്റ്റംബര്‍ 19 ന് ദുബായില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, അന്നുതന്നെ ഖത്തറില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി,  സെപ്തംബര്‍ 14ന് ഉത്തരാഖണ്ഡില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന 2 തൊണ്ടര്‍നാട്  സ്വദേശികള്‍,  സെപ്റ്റംബര്‍ 16ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി,  സെപ്റ്റംബര്‍ 17ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന 2 എടവക സ്വദേശികള്‍,  അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന 3 പനമരം സ്വദേശികള്‍,  ഒരു നെന്മേനി സ്വദേശി,  സെപ്റ്റംബര്‍ 14ന് കര്‍ണാടകയില്‍ നിന്ന് വന്ന പനമരം സ്വദേശി,  അന്ന് തന്നെ ബാംഗ്ലൂരില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, സെപ്റ്റംബര്‍ 9 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മീനങ്ങാടി  സ്വദേശി, ഒരു മേപ്പാടി സ്വദേശി, അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി എന്നിവരാണ് പുറത്ത് നിന്ന് വന്ന് രോഗബാധിതരായത്. 

 111 പേര്‍ക്ക് രോഗമുക്തി

വെള്ളമുണ്ട സ്വദേശികളായ 18 പേര്‍, ബത്തേരി സ്വദേശികളായ 14 പേര്‍, തിരുനെല്ലി സ്വദേശികളായ 12 പേര്‍, എടവക സ്വദേശികളായ 9 പേര്‍, അമ്പലവയല്‍, പൊഴുതന  സ്വദേശികളായ 6 പേര്‍ വീതം, നെന്മേനി, മേപ്പാടി, കണിയാമ്പറ്റ സ്വദേശികളായ  5 പേര്‍ വീതം, നൂല്‍പ്പുഴ സ്വദേശികളായ 4 പേര്‍, പുല്‍പ്പള്ളി, തവിഞ്ഞാല്‍, കേണിച്ചിറ സ്വദേശികളായ 3 പേര്‍ വീതം, തൊണ്ടര്‍നാട്, പനമരം, മീനങ്ങാടി,  സ്വദേശികളായ  2 പേര്‍ വീതം, കല്‍പ്പറ്റ, മുപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍, 4 കോഴിക്കോട് സ്വദേശികള്‍, 3 കണ്ണൂര്‍ സ്വദേശികള്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, ബീഹാര്‍ സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

525 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.09) പുതുതായി നിരീക്ഷണത്തിലായത് 525 പേരാണ്. 148 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3747 പേര്‍. ഇന്ന് വന്ന 97 പേര്‍ ഉള്‍പ്പെടെ 615 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2133 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86155 സാമ്പിളുകളില്‍ 82430 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79215 നെഗറ്റീവും 3215 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയോധിക ബസിടിച്ച് മരിച്ചു.
  • തൊഴിലന്വേഷകര്‍ക്കായി ജോബ് സീക്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയില്‍ 10000 തൊഴില്‍ ഉറപ്പാക്കും;തൊഴിലന്വേഷകര്‍ക്ക് ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
  • മാനന്തവാടി നഗരസഭ ഭരണസമിതി യോഗം: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി
  • തദ്ദേശ തിരഞ്ഞെടുപ്പ്: വിജ്ഞാപനം ഒക്ടോബറില്‍; വോട്ടര്‍ പട്ടിക ഉടന്‍
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • നിപ രോഗം: ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി
  • യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു
  • ക്വട്ടേഷന്‍ കവര്‍ച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്
  • സുഗമമായ ഗതാഗതം സര്‍ക്കാര്‍ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ;കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
  • അടിസ്ഥാന പശ്ചാത്തല മേഖലയിലെ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show