ബഫര്‍സോണ്‍ പ്രഖ്യാപനം; സര്‍ക്കാര്‍ പിന്മാറണം:മീനങ്ങാടി കത്തീഡ്രല്‍
മീനങ്ങാടി:വയനാട് ജില്ലയെ ബഫര്‍സോണായി പ്രഖ്യാപിക്കുന്ന നടപടിക്കെതിരെ യാക്കോബായ സുറിയാനി സഭ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി മീനങ്ങാടി സെന്റ്പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.പിറന്ന നാടിനെ കടുവാ സങ്കേതമായി പ്രഖ്യാപിക്കുന്ന നീക്കത്തില്‍ നിന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്മറണമെന്നും കര്‍ഷകവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നും യോഗം സര്‍ക്കാരിനേട് ആവശ്യപ്പെട്ടു.പ്രത ിഷേധസംഗമം വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ സഹവികാരി ഫാ.എല്‍ദോ അതിരമ്പുഴയില്‍, ട്രസ്റ്റിമാരായ സാബു കുര്യാക്കോസ് പുത്തയത്ത്,ജോര്‍ജ്ജ് നടുപ്പറമ്പില്‍, സെക്രട്ടറി സാബു ഒറോമ്മാലില് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍