ബഫര്‍ സോണ്‍ നീക്കം;കര്‍ഷകന്റെ ജീവനോപാധി ഇല്ലാതാക്കും: റവ.ഫാ.ഡോ.ജോസഫ് മാര്‍തോമസ്
പുല്‍പ്പള്ളി:കര്‍ഷകരെ കുടിയിറക്കി അവന്റെ ജീവനോപാധി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ ബഫര്‍ സോണ്‍ പ്രഖ്യാപനമെന്ന് കെസിബിസി സെക്രട്ടറി ജനറലും ബത്തേരി ബിഷപ്പുമായ റവ.ഫാ.ഡോ.ജോസഫ് മാര്‍തോമസ് പറഞ്ഞു. മലങ്കര കാത്തലിക് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളിയില്‍ നടന്ന ഐക്യ കര്‍ഷക മുന്നണി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് വയനാട്ടിലെ കര്‍ഷക രി ന്ന് അനുഭവിക്കുന്നത്.ഏറ്റവും ചെറിയ പിന്നോക്ക ജില്ലയായ വയനാട് ഇല്ലാതാക്കുന്ന സാഹചര്യമാണ് ബഫര്‍ സോണ്‍ പ്രാവര്‍ത്തികമായാല്‍ സംഭവിക്കുന്നത്. മലബാര്‍ വന്യജീവി സംരക്ഷണ മേഖലയെ ബഫര്‍ സോണാക്കി ക്രമേണ വന്യ ജീവി സങ്കേതമാക്കാനുള്ള നീക്കമായി മാത്രമേ നമുക്കിതിനെ കാണാനാവൂ. ഇതിനെതിരെ കക്ഷിരാഷ്ട്രീയ മത വര്‍ഗ്ഗ വ്യത്യാസമില്ലാതെ പ്രതികരിക്കാന്‍ നമുക്ക് കഴിയണമെന്നും ബിഷപ്പ് പറഞ്ഞു. എംസിഎ രൂപത പ്രസിഡന്റ് റെഞ്ചി നെയ്ശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ഫാ.ആന്റോ മമ്പളളില് മുഖ്യ സന്ദേശം നല്കി, പി.എം ജോയി, അനീഷ് കെ തോമസ്, ഫാ. മാത്യു മുണ്ടക്കോടിയില്‍ കോര്‍എപ്പിസ്കോപ്പ, വി.പി.മത്തായി, പി.ലക്ഷ്മണന്, ജോസ് പള്ളത്ത്, സുരേന്ദ്രന് മാസ്റ്റര്‍, മത്തായി തണ്ടായിമറ്റം ,വിജയന് കുടിലില്‍, സിദ്ധിക്ക് മഗ്ദു മി, വി.പി തോമസ്, ബ്ലസന്‍ ചരിവുപുരയിടം, ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍