കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ നരേന്ദ്ര മോഡിയുടെ കോലം സ്ഥാപിച്ചു.
ബത്തേരി:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി കരുവള്ളിക്കുന്നിലെ നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്വന്തം നെല്‍ കൃഷിയിടത്തില്‍ നരേന്ദ്ര മോഡിയുടെ കോലം സ്ഥാപിച്ചു.പ്രതിഷേധ പരിപാടി സംസ്ഥാന മുസ്ലിം യൂത്ത്ലീഗ് സെക്രട്ടറി ആഷിഖ് ചെലവൂര്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് സമദ് കണ്ണിയന്‍ അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പി പി അയ്യൂബ്,ജനറല്‍ സെക്രട്ടറി എം എ അസൈനാര്‍,ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് വി എം അബൂബക്കര്‍,സി കെ മുസ്തഫ, നിസാം കല്ലൂര്‍, അഷറഫ് അമ്പലവയല്‍, ഷമീര്‍ മീനങ്ങാടി, അസീസ് വേങ്ങൂര്‍, റിയാസ് നായ്ക്കട്ടി, ഷബീര്‍ പടിഞ്ഞാറതൊടി,ഷബീര്‍ അഹമ്മദ്,ഹംസ ഹാജി കല്ലുടുമ്പന്‍,ആരിഫ് തണലോട്ട്, തൈ തൊടി ഇബ്രാഹിം,നാസര്‍ വാകേരി, മുസ്തഫ കുരുടന് കണ്ടി, റിയാസ് കല്ലുവയല്‍,ഗഫൂര്‍ ഓടപ്പൊള്ളം,ഇര്‍ഷാദ് പി,അനസ് ടി എ,സാലിം പഴേരി,ഷൗക്കത്ത് കൈവെട്ടമൂല,നാസര്‍ കൈപഞ്ചേരി എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍