മരക്കടവ് ആക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു.
പുല്‍പ്പള്ളി:മരക്കടവ്,പെരിക്കല്ലൂര്‍ പ്രദേശങ്ങളില്‍ കര്‍ഷകരുടെ ജീവനും കാര്‍ഷിക വിളകള്‍ക്കും സംരക്ഷണം നല്‍കണമെന്നും, കാര്‍ഷിക ബില്‍ റദ്ദാക്കണമെന്നും,ബഫര്‍സോണ്‍ പ്രഖ്യാപനം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മരക്കടവ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഐ സി ബാലകൃഷ്ണന് എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു.കാലങ്ങളായി പ്രദേശത്തുകാര്‍ അനുഭവിക്കുന്ന വന്യമൃഗശല്യത്തിന് പരിഹാരമായി വണ്ടിക്കടവു മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള 14 കിലോമീറ്റര്‍ തീരദേശം ഒരു കോടി രൂപ പ്രൊജക്ടില്‍ പെടുത്തി ഉടന്‍ തന്നെ ഫെന്‍സിങ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അടിയന്തരമായി മരക്കടവ് മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള തീരദേശം താല്‍ക്കാലിക ഫെന്‍സിങ് നടത്തുന്നതിനും തീരുമാനമായി.മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് അധ്യക്ഷത വഹിച്ചു.ഡിഎഫ്ഒപി രജ്ഞിത്ത് ഫാ.സാന്റോ അമ്പലത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി,ജില്ലാ പഞ്ചായത്തംഗംവര്ഗീസ് മുരിയന്‍കാവില്‍, ഷിനു കച്ചറയില്‍,ജോസ് നെല്ലേടം,ജോസ് ചെറിയാന്,പി.വി സെബാസ്റ്റ്യന്‍, സ്റ്റെഫിന് എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍