കാര്‍ഷിക ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.
ബത്തേരി:രാജ്യത്തിന്റെ കാര്‍ഷിക മേഖല വന്‍കിട കോര്‍പ്പറേറ്ററുകള്‍ക്ക് അടിയറവ് വെക്കാന്‍ വഴിയൊരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക ബില്ലിനെതിരെ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം കമ്മിറ്റി പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ കത്തിച്ചു പ്രതിഷേധിച്ചു.സുല്‍ത്താന്‍ ബത്തേരി ഗാന്ധി പ്രതിമയുടെ മുമ്പില്‍ വെച്ചാണ് പ്രതിഷേധം നടന്നത്.ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ നൂറുദ്ധീന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ലത്തീഫ് അമ്പലവയല്‍ അധ്യക്ഷത വഹിച്ചു.മുന്‍സിപ്പല്‍ മുസ്ലിംലീഗ് സെക്രട്ടറി ഇബ്രാഹിം തൈതൊടി മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ കര്‍ഷക സംഘം ഭാരവാഹികളായ ടി പി അഹമ്മദ് കോയ,ഹംസ ഹാജി വേങ്ങൂര്‍,നിയോജക മണ്ഡലം ഭാരവാഹികളായ ഖാലിദ് വേങ്ങൂര്‍,സൂപ്പി കുടുക്കി,പി കെ മൊയ്ദീന് കുട്ടി,ഗഫൂര്‍ ഓടപ്പൊള്ളം,അസൈനാര്‍ വേങ്ങൂര്‍,റഹ്മാന് ബത്തേരി,നാസര്‍ കൈപഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍