കോവിഡ് കെയര്‍ സെന്ററിന് എന്‍എസ്എസിന്റെ സഹായഹസ്തം
ബത്തേരി:ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം പുല്‍പ്പള്ളി ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് 43 ബെഡ്ഷീറ്റുകളും 200 മാസ്കുകളും നല്കി.സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.കെ സഹദേവന് എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ കെ.എസ് ശ്യാല്‍ വിരികളും മാസ്കുകളും കൈമാറി.ചടങ്ങില്‍ മുന്‍സിപ്പല്‍ സെക്രട്ടറി അലി അസ്കര്‍,കോവിസ് മുന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍ അനൂപ് പി കെ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍ പി എസ് ,ബാബു ടി പി, എന്‍എസ്എസ് പുല്‍പ്പള്ളി ക്ലസ്റ്റര്‍ കണ്‍വീനര്‍ രജീഷ് എ വി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍