വയനാട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം.
മീനങ്ങാടി:വയനാട്ടില്‍ വീണ്ടും കോവിഡ് രോഗബാധിതന് മരിച്ചു.മീനങ്ങാടി ചെന്നലോട് കോളനിയിലെ കൃഷ്ണന് (60) ആണ് മരിച്ചത്.സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇക്കഴിഞ്ഞ 13 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പ്രമേഹരോഗി കൂടിയാണ് കൃഷ്ണന്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.ഭാര്യ:രമ.മക്കള്‍:സന്ദീപ്,സനീപ്.മരുമക്കള്‍:വൈശാലി,മഞ്ജിമ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍