ബഫര്‍ സോണ്‍ വിജ്ഞാപനം പിന്‍വലിക്കണം:പാടിച്ചിറ ജനസംരക്ഷണ സമിതി
പാടിച്ചിറ:കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് പുറപ്പെടുവിച്ച പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനം സാധാരണ ജന ജീവിതത്തിനു ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാല്‍ വിജ്ഞാപനം പിന്‍വലിക്കണമെന്ന് പാടിച്ചിറ ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു.ഈസാഹചര്യത്തില്‍ ജന സംരക്ഷണ സമിതിയുടെ പാടിച്ചിറ പ്രാദേശിക സമിതി രൂപപ്പെടുത്തുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.യോഗത്തില്‍ വികാരി ഫാ.ജയിസ് പൂതക്കുഴി അധ്യക്ഷത വഹിച്ചു. ബിനു കൊല്ലംപറമ്പില്‍, ജെന്റി തെറ്റയില്‍, മാത്യു മങ്ങാട്ടുകുന്നേല്‍, മൈക്കിള്‍ മഞ്ഞകുന്നേല്‍, ആന്റോ പള്ളിക്കല്‍, ലിസ്സി കട്ടിക്കാനായില്‍, ചിഞ്ചു പ്ലാക്കിയില്‍, സി. ബെന്‍സി സിഎംസി, എന്നിവര്‍ പ്രസംഗിച്ചു. ഇമെയില്‍ ക്യാംപെയ്നിങ്ങിലൂടെയും കത്തുകള്‍ അയയ്ക്കുന്നതിലൂടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സാധാരണ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനും യോഗം തീരുമാനിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍