വ്യാപാരി വ്യവസായി ഏകോപന സമിതി സ്പീഡ് ബ്രേക്കറുകള്‍ നല്കി
പുല്‍പ്പള്ളി:വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് ട്രാഫിക് നിയന്ത്രണങ്ങള്‍ക്കായുള്ള സ്പീഡ്ബ്രേക്കറുകള്‍ നല്കി.അമിതവേഗം മൂലം വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി പുല്‍പ്പള്ളി പോലീസ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് വ്യാപാരി സമൂഹം സ്പീഡ് ബ്രേക്കറുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.സ്പീഡ് ബ്രേക്കറുകള്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം പുല്‍പ്പള്ളി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡണ്ട് മാത്യു മത്തായി ആതിര, പുല്‍പ്പള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബെന്നിക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.അജിമോന്.കെ. എസ്,ബേബി.പി.സി, സതീഷ് മുതലായവര്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍