മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു.
പുല്‍പ്പള്ളി:കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കബനിഗിരി കദളിക്കാട്ടില്‍ രാരിച്ചന്റെ വീടാണ് തകര്‍ന്നത്. ഇന്ന് ഉച്ചയോടെയാണ് പറമ്പില്‍ നിന്ന മരം കടപുഴകി വീണത്.വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടതിനെ തുടര്‍ന്ന് പുറത്തേക്കോടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു.വീടിന്റ ഒരു ഭാഗം പുര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്.ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് വീടിന്റെ മുകളില്‍ വീണ മരം മുറിച്ചുമാറ്റിയത്.ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായ രാരിച്ചന്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍