വേലിയമ്പത്ത് കാട്ടാന കട തകര്‍ത്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി വേലിയമ്പം സ്ക്കൂളിന് താഴെ കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന പ്രദേശവാസിയായ കൊരഞ്ഞ് വയല്‍ ഷിബുവിന്റെ കടയും അതിനോട് ചേര്‍ന്ന ഷെഡും തകര്‍ത്തു.ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടതായി ഷിബു പറഞ്ഞു.ആറ് മാസം മുന്‍പ് ഷിബുവിന്റെ കട കാട്ടാന തകര്‍ത്തിരുന്നു.പിന്നീട് കുടുംബശ്രീ മുഖേന വായ്പ എടുത്താണ് ഷിബു കട തുടങ്ങിയത്. നെയ്ക്കുപ്പവനത്തിലെ ട്രഞ്ചും, ഫെന്‍സിംങ്ങും മറികടന്ന് എത്തിയ ആനക്കൂട്ടകളാണ് ഇന്ന് പുലര്‍ച്ചയോടെ കട തകര്‍ത്തത്. വനം വകുപ്പിന്റെ അനാസ്ഥയാണ് കാട്ടാനകള്‍ സ്ഥിരമായി ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങാന്‍ കാരണമെന്ന് ഷിബു പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍