മികച്ച അഭിപ്രായം നേടിയത് ശരത്തിന്റെ ചിത്രം ;ശരത്തിന് ടി കെ കണ്‍സ്ട്രക്ഷന്‍സ് പ്രോത്സാഹന സമ്മാനം 2001 രൂപ നല്‍കും
മാനന്തവാടി: ഓണാഘോഷത്തിന്റെ ഭാഗമായി ഓപ്പണ്‍ന്യൂസര്‍ ഒരുക്കിയ പെന്‍സില്‍ ഡ്രോയിംഗ് കോണ്ടസ്റ്റില് പയ്യമ്പള്ളി സ്വദേശി വി.എ ശരത്ത് വരച്ച ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം നേടി. ജില്ലയില്‍ നിന്നുള്ള നൂറു കണക്കിന് മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരം ലൈക്കടിസ്ഥാനത്തിലായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. ആഗസ്റ്റ് 23 ന് തുടങ്ങിയ മത്സരം സെപ്റ്റംബര്‍ 12 ന് അവസാനിക്കുന്നത് വരെ ആവേശഭരിതമായ മത്സരമായിരുന്നു നടന്നത്. ലൈക്കുകള്‍ കുറവായതിനാല്‍ മാത്രമാണ് ശരത്തിന് സമ്മാനാര്ഹനാകാന് കഴിയാതെ വന്നത്.എന്നാല്‍ ടീ കെ കണ്‍സ്ട്രക്ഷന്‍സ് ശരത്തിന് 2001 രൂപ പ്രോത്സാഹന സമ്മാനം നല്കുമെന്നറിയിച്ചു.മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയവരടക്കം ചെറിയ ലൈക്കുകള്‍ മാത്രം വ്യത്യാസപ്പെടുത്തി അവസാന നിമിഷം വരെ വാശിയോടെ മത്സരിച്ചപ്പോള്‍,ഫോട്ടോ ഫിനിഷോടെയാണ് തരുവണ സ്വദേശി ഗസല്‍ ഒന്നാം സ്ഥാനം നേടിയത്. മാനന്തവാടിയിലെ നെല്ലിച്ചുവട്ടില്‍ എന്റര്‍െ്രെപസസാണ് ഒന്നാം സ്ഥാനാര്‍ഹര്‍ക്കുള്ള 3001 രൂപ സ്പോണ്സര് ചെയ്!തത്. രണ്ടാം സ്ഥാനം നേടിയവര്‍ക്ക് മെറ്റാലക്സ് ഗല്ലേറിയ മാനന്തവാടി 2001 രൂപയും,മൂന്നാം സ്ഥാനത്തിന് അതുല്യ മെഡിക്കല്‍സ് തലപ്പുഴ 1001 രൂപയും സ്പോണ്സര് ചെയ്തു. കോവിഡ് സുരക്ഷാ മുന്‍നിര്‍ത്തി വിജയികള്‍ക്ക് ഓണ്‍ലൈന്‍ വഴിയാകും സമ്മാനങ്ങള്‍ നല്‍കുക.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍