OPEN NEWSER

Sunday 01. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കടുവ ആടുകളെ ആക്രമിച്ച് കൊന്നു ;കടുവ ശല്യം രൂക്ഷമാകുന്നതില്‍ നാട്ടുകാരില്‍ വ്യാപക പ്രതിഷേധം 

  • S.Batheri
15 Sep 2020

പുല്‍പ്പള്ളി:കൃഷിയിടത്തില്‍ മേയാന്‍ വിട്ട ആടുകളെ കടുവ ആക്രമിച്ച് കൊന്നു.ചീയമ്പം ആനപ്പന്തി കോളനിയിലെ സനീഷിന്റെ രണ്ട് ആടുകളെയാണ് കടുവ ആക്രമിച്ചത്.ഇന്ന് ഉച്ചയോടെ സനീഷും അച്ചന്‍ ബൊമ്മനും ഉള്‍പ്പടെയുള്ളവര്‍  കൃഷിയിടത്തില്‍ നില്‍ക്കുമ്പോഴാണ് കടുവ ആടുകളെ ആക്രമിച്ചത്. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഒരാടിനെ കടിച്ചെടുത്ത് ശേഷം കടുവ വനത്തിലേക്ക് ഓടി മറയുകയായിരുന്നു. ഒരു മാസത്തിനിടെ സനീഷിന്റെ 6 ആടുകളാണ് കടുവയുടെ ആക്രമണത്തിനിരയായത്. കടുവ ശല്യത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി
  • ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍: മന്ത്രി ടി.സിദ്ദീഖ്
  • ടൗണ്‍ഷിപ്പ് രണ്ടാംഘട്ട പുനരധിവാസം: നവംബറോടെ വീടുകള്‍ പൂര്‍ത്തിയാക്കും: മന്ത്രി എ.പി അനില്‍കുമാര്‍
  • യൂത്ത് കോണ്‍ഗ്രസ് പദയാത്ര നടത്തി
  • ടൗണ്‍ഷിപ്പിലെ 149 കുടുംബങ്ങള്‍ക്ക് കൂടി തണലൊരുങ്ങുന്നു രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് നാളെ
  • ഹിമാലയത്തിന്റെ മഞ്ഞുമലകള്‍ കീഴടക്കി തോമസ്; ആദി കൈലാസ് മാരത്തണില്‍ 60+ വിഭാഗത്തില്‍ സ്വര്‍ണ്ണ വിജയം ;ഡല്‍ഹി ഹാഫ് മാരത്തണില്‍ പ്രായവിഭാഗത്തില്‍ ഒന്നാമത്; പിന്നാലെ 15,000 അടി ഉയരത്തില്‍ 42 കിലോമീറ്റര്‍
  • നല്ല കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ജീവിതത്തിന് പ്രസക്തിയും പ്രാധാന്യവും ഉണ്ടാവും: മാതാ അമൃതാനന്ദമയി; 2 ദിവസത്തെ ബ്രഹ്മസ്ഥാന മഹോത്സവത്തിന് തുടക്കമായി
  • ഒന്നര വയസ്സുകാരന്‍ കുളത്തില്‍ വീണ് മരിച്ചു
  • മുത്തങ്ങയില്‍ 9 ലിറ്റര്‍ വ്യാജമദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • മാതാ അമൃതാനന്ദമയി മാനന്തവാടിയിലെത്തി; ബ്രഹ്മസ്ഥാന മഹോത്സവത്തിന് നാളെ കൊടിയേറും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show