അശാസ്ത്രീയ കണ്ടൈന്‍മെന്റ്;ബത്തേരിയിലെ വ്യാപാരികള്‍ സമരത്തിലേക്ക്
ബത്തേരി:അശാസ്ത്രീയ കണ്ടൈന്‍മെന്റ് സോണിനെതിരെ പ്രതിഷേധവുമായി ബത്തേരിയിലെ വ്യാപരികള്‍.വ്യാപാരികള്‍ മാത്രം കടകള്‍ അടച്ചിടണമെന്ന വിചിത്ര നിയമം അധികാരികള്‍ പരിശോധിച്ച് എത്രയും പെട്ടന്ന് നീക്കുന്നില്ലെങ്കില്‍ വരുന്ന വ്യാഴം ബത്തേരിയില്‍ അവശ്യ സാധനങ്ങള്‍ ഉള്‍പ്പടെയുള്ള കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കാനും തുടര്‍ന്ന് തിങ്കള്‍ മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്നും നേതാക്കള്‍ അറിയിച്ചു.വ്യാഴാഴ്ച്ച നടക്കുന്ന ഹര്‍ത്താലില്‍ എല്ലാ വ്യാപാരികളും സ്ഥാപനതിന്റെ മുന്പില് പ്ലെക്കാര്‍ഡ് പിടിച്ച് പ്രതിഷേധിക്കേണ്ടതാണ് .യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, പി വൈ മത്തായി, അനില്‍, സാബു എബ്രഹാം, സംഷാദ് പി, വി കെ റെഫീഖ്, ആരിഫ് കല്ലന് കോടന്, സ്റ്റാന്‍ലി, ശ്രീജിത്ത് ,നൗഷാദ് വെള്ളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍