പുല്‍പ്പള്ളിയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം
പുല്‍പ്പള്ളി:പുല്‍പ്പള്ളി സുരഭിക്കവല പാലറക്കല്‍ ജോഷിയുടെ വീട്ടിലാണ് മോഷണം നടന്നത്.വീടിന്റെ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.അലമാരയിലുണ്ടായിരുന്ന നാല് പവന് സ്വര്‍ണാഭരണങ്ങളും,ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ളവ മോഷണം പോയതായി വീട്ടുകാര്‍ പറഞ്ഞു.ജോഷിയുടെ പിതാവ് ആശുപത്രിയിലായിരുന്നു.വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. തുടര്‍ന്ന് ഭാര്യ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ആറ് മാസം മുമ്പ് ഇതേ വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. ഈ കേസില്‍ ഒരാളെ പിടികൂടിയിരുന്നു. പുല്‍പ്പള്ളി എസ് ഐ ബെന്നി, തങ്കച്ചന് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍ സി സി ടി വിയുണ്ടായിരുന്നെങ്കിലും തകരാറായി കിടക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍