സ്വയം നിരീക്ഷണത്തില്‍ പോകണം
മീനങ്ങാടി:മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് കോളനിയിലുള്ളവരുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും, എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചതിന് ശേഷം നിര്‍ദ്ദേശമനുസരിച്ച് മാത്രമേ ആശുപത്രികളില്‍ പോകാന്‍ പാടുള്ളു എന്നും മീനങ്ങാടി സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ് അറിയിച്ചു.പ്രദേശത്ത് ആന്റിജന്‍ പരിശോധന നാളെ (സെപ്തംബര്‍ 15 ചൊവ്വ)രാവിലെ 10 മുതല്‍ ആന്റിജന്‍ പരിശോധന കാപ്പിക്കുന്നില്‍ വെച്ച് ഉണ്ടായിരിക്കുന്നതാണെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷാജി അറിയിച്ചു. ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ കോളനിയിലെ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍