തലപ്പുഴ:തലപ്പുഴ ചുങ്കത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി സമീപവാസിയായ പി.വാസുവിന്റെ വീടിന്റെ മതിലിലിടിച്ചു മറിഞ്ഞു.ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സംഭവം. ബത്തേരിയിലെ അംബുജ സിമന്റ്‌സിന്റെ ടോറസ് ലോറിയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ റോഡിന്റെ ഒരു വശവും ഇടിഞ്ഞിട്ടുണ്ട്. ഇടുങ്ങിയ പാതയില്‍ അശ്രദ്ധയോടെ പിറകോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചയോടെ നാട്ടുകാരുടെയും,പോലീസിന്റെയും സഹകരണത്തോടെ ക്രെയിനെത്തി ലോറി വലിച്ചു കയറ്റി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍