50 ലക്ഷം രൂപ മതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
ബത്തേരി:മുത്തങ്ങയില്‍ വീണ്ടും ലഹരി വേട്ട; മൈസൂരില്‍ നിന്നും ലോറിയില്‍ കടത്തുകയായിരുന്ന 50 ലക്ഷം രൂപ മതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് അധികൃതര്‍ പിടികൂടി. ഇന്ന് രാവിലെ മുത്തങ്ങ എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.സംഭവത്തില്‍ പാലക്കാട് സ്വദേശി സുജിത്ത് (24) എറണാകുളം കൊച്ചിന് തുരുത്ത് സണ്ണി (60) എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.പാര്‍സല്‍ ലോറിയില്‍ കോഴിക്കോട്,തൃശൂര്‍ എന്നിവിടങ്ങളിലേക്ക് കടത്താന്‍ ശ്രമിച്ച 22 ചാക്കുകളിലായി സൂക്ഷിച്ച ഒരുലക്ഷം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ 316 കിലോ തൂക്കം വരും.ഇതിന് 50 ലക്ഷത്തിലേറെ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.പിടികൂടിയ പുകയില ഉത്പന്നങ്ങളും ലോറിയും കസ്റ്റഡിയിലെടുത്തവരെയും പൊലീസിന് കൈമാറി. കഴിഞ്ഞദിവസവും ലോറിയില്‍ കടത്തുകയായിരുന്ന ഒരു കോടി 35 ലക്ഷം രൂപയുടെ പാന്‍മസാല എക്സൈസ് വകുപ്പ് മുത്തങ്ങയില്‍ പിടികൂടിയിരുന്നു.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജുനൈദ്,ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാര്‍,പിഇഒ മാരായ ടിപി അനീഷ് ,പി പി ശിവന്,സി.ഇ ഒമാരായ ബിനുമോന്,അഭിലാഷ് ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുകയില ഉല്പന്നങ്ങള് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍