OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 ഒരുകോടിയിലധികം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

  • S.Batheri
10 Sep 2020

മുത്തങ്ങ:മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ ചരക്ക് ലേറിയില്‍ 140 ചാക്കുകളിലായി കടത്തുകയായി ഒരുകോടിയിലധികം രൂപയുടെ രണ്ട്‌ലക്ഷത്തി പതിനായിരം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ബാംഗ്ലൂരില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയില്‍ നിന്നുമാണ് ഇവ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട്  തിരൂര്‍ വായങ്ങാട്  സിറാജ് (32),ബംഗളൂരു ഗംഗോന്ദന ഹള്ളി സജ്ജാദ് പാഷ (36),ബംഗളൂരു പരമാനന്ദ് വീട്ടില്‍ രമേഷ് (21) എന്നിവരെ അറസ്റ്റ് ചെയ്തു. 2070  കിലോതുക്കം വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ 140 ചാക്കുകളിലായി ലോറിയില്‍ നിറച്ച നിലയിലായിരുന്നു.അടുത്തകാലത്ത് ജില്ലയില്‍ നടക്കുന്ന ഏറ്റവും വലിയ പാന്‍മസാല വേട്ട കൂടിയാണിത്.പിടികൂടിയ പാന്‍ മസാലക്ക് ഒരു കോടി 5 ലക്ഷത്തോളം രൂപ വിപണിയില്‍ വിലവരും. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജുനൈദ്, ഇന്‍പെക്ട്ടര്‍ കെ പി ഹരികുമാര്‍ ,പ്രിവന്റിവ് ഓഫിസര്‍ എം വി ഹരിദാസന്‍, സുരേഷ്, എം.ജെ ജോമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാന്‍മസാല പിടികൂടിയത്. പിടിയിലായവരെയും,പാന്‍മസാലയും, വാഹനവും എക്‌സൈസ് അധികൃതര്‍ ബത്തേരി പോലീസിന് കൈമാറി.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




markus   19-Apr-2022

http://imrdsoacha.gov.co/silvitra-120mg-qrms


LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show