OPEN NEWSER

Saturday 03. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടാര്‍ മിക്‌സിംഗ് പ്ലാന്റിന് മീനങ്ങാടി പഞ്ചായത്തിന്റെ സ്‌റ്റോപ്പ് മെമ്മോ

  • S.Batheri
09 Sep 2020

 

മീനങ്ങാടി:മീനങ്ങാടി പഞ്ചായത്തിലെ വാര്‍ഡ് 18 ല്‍ കാര്യമ്പാടി മണ്ടോക്കര എസ്‌റ്റേറ്റിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിന്റെ  പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിന് മിനങ്ങാടി പഞ്ചായത്ത് നോട്ടീസ് നല്‍കി.എസ്‌റ്റേറ്റ് ഭൂമി അനധികൃതമായി തരം മാറ്റി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെയും അത് സൃഷ്ടിക്കുന്ന മലിനീകരണം പരിഗണിച്ചും ഇടുങ്ങിയ റോഡിലൂടെ വലിയ ടോറസ് വാഹനങ്ങള്‍ പോകുമ്പോള്‍ ഉണ്ടാവുന്ന ഗതാഗത തടസ്സം കണക്കിലെടുത്തും പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനെതിരെ തുടക്കം മുതല്‍ സമീപവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.അധികാര സ്ഥാനങ്ങളില്‍ നിരന്തരം പരാതിപ്പെട്ടിട്ടും അനുകൂല നടപടികള്‍ ഉണ്ടാവാത്ത സാഹചര്യത്തില്‍ ആക്ഷന്‍ കമ്മറ്റി ഹൈക്കോടതിയെ സമീപിക്കുകയും പ്ലാന്റിന്റെ പ്രവര്‍ത്തനം സ്‌റ്റേ ചെയ്യുകയും ചെയ്തതാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.എന്നാല്‍ സ്‌റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് നല്‍കിയ സ്‌റ്റോപ്പ് മെമ്മോ ചോദ്യം ചെയ്ത് പ്ലാന്‍ ടുടമ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയാണുണ്ടായത്. പ്രസ്തുത കേസില്‍ ഹരജിക്കാരന്റെ വാദഗതികള്‍ തള്ളിക്കൊണ്ടും പ്ലാന്റിനെ പ്രവര്‍ത്തനം തടഞ്ഞു കൊണ്ടുള്ളതുമാണ് ഇപ്പോഴത്തെ വിധി. വിധിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് വീണ്ടും നല്‍കിയ നോട്ടീസ് തൃണവല്‍ക്കരിച്ച് പ്ലാന്റടമ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുന്നതായി ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. വിധി നടപ്പിലാക്കേണ്ടവര്‍ ഉറക്കം നടിക്കുന്നതില്‍ പ്രദേശവാസികള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണെന്നും പ്രത്യക്ഷ സമരവുമായി രംഗത്ത് വരുമെന്നും ആക്ഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മദ്യലഹരിയില്‍ ഭാര്യയെ കുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് ഒളിവില്‍
  • വയനാട് മെഡിക്കല്‍ കോളേജ് വയനാട് എംപിയും മന്ത്രിയും എംഎല്‍എയും നിലപാട് വ്യക്തമാക്കണം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും: മന്ത്രി ടി സിദ്ദീഖ്; സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • തെരുവുനായ്ക്കള്‍ക്ക് റാബിസ് വാക്‌സിനേഷന്‍
  • കുടുംബശ്രീയെ 'ലീഗ് ശ്രീ' ആക്കാന്‍ ശ്രമം: അഡ്വ.ബി.ഗോപാലകൃഷ്ണന്‍
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
  • സ്‌കൂള്‍ ബസ്സിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം; 2 കുട്ടികള്‍ക്ക് പരിക്ക്
  • സിനിമാ സ്‌റ്റൈല്‍ ഹൈവേ കവര്‍ച്ച; മണിക്കൂറുകള്‍ക്കകം രണ്ട് പേര്‍ പിടിയില്‍; പെപ്പര്‍ സ്‌പ്രേയടിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
  • റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ മരത്തടികള്‍; അപകടഭീഷണിയില്‍ യാത്രക്കാര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show