OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കല്‍;പരിശീലനം നല്‍കി

  • S.Batheri
06 Sep 2020

മൂപ്പൈനാട്:കോവിഡ് രോഗിയുടെ മൃതദേഹം കൈകാര്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സംസ്‌കാരച്ചടങ്ങുകള്‍ എന്നിവയെക്കുറിച്ച് വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൂപ്പൈനാട് സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ 46 പേര്‍ പങ്കെടുത്തു. കോഴിക്കോട് രൂപതയ്ക്ക് കീഴില്‍ വയനാട്ടിലുള്ള 27 ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നുള്ള വോളന്റിയര്‍മാരാണ് പരിശീലനം നേടിയത്. മൃതദേഹം പരിപാലിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ബ്ലീച്ചിങ് ലായനിയുടെ ഉപയോഗം, വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത, പിപി ഇ കിറ്റ് ധരിക്കേണ്ട വിധം ,മാസ്‌ക്,  സോപ്പ്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം മേധാവി ഡോ. ഗോപകുമാര്‍ രാമചന്ദ്രന്‍ പ്രായോഗിക പരിശീലനം നല്‍കി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, മാനന്തവാടി ജില്ലാ ആശുപത്രി ഫോറന്‍സിക് സര്‍ജന്‍ ഡോ. വിപിന്‍ എന്നിവര്‍ ക്ലാസെടുത്തു.  ഫൊറോനാ വികാരി ഫാ. പോള്‍ ആന്‍ഡ്രൂസ്, വൈദികരായ മാര്‍ട്ടിന്‍, ജോസ് യേശുദാസ്, ടോണി ഗ്രേഷ്യസ്, അലോഷ്യസ്, ക്ലാര്‍ക്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show