അദ്ധ്യാപക ദിനാഘോഷം നടത്തി
പുല്‍പ്പള്ളി:വയനാട് സിറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍ രാധാകൃഷ്ണന്റെ സ്മരണകള്‍ ഉണര്‍ത്തി അധ്യാപക ദിനാഘോഷം നടത്തി.ദിനാഘോഷം പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.മൂല്യബോധമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതില്‍ അധ്യാപക സമൂഹം വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്ന് ബിന്ദു പ്രകാശ് പറഞ്ഞു.കെ ആര് ജയരാജ് അധ്യക്ഷത വഹിച്ചു. ദിനാഘോഷത്തോടനുബന്ധിച്ചു അധ്യാപകരായ ഡോക്ടര്‍ പി.എഫ് മേരി, കെ.പി ഗോവിന്ദന് കുട്ടി,കെ.ആര് ജയശ്രീ, ദാസ്, എന്നിവരെ ആദരിച്ചു. വിദ്യാര്‍ത്ഥികളായ സ്വാതി കൃഷ്ണ, ശ്വേത കൃഷ്ണ എന്നിവര്‍ ഗുരുവന്ദനം നടത്തി. പി എ ഡീവന്‍സ്, പി ജെ ജോണ്സന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍