OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വി ജെ കമലാക്ഷിടീച്ചര്‍ അനുസ്മരണം തിങ്കളാഴ്ച

  • S.Batheri
04 Sep 2020

പുല്‍പ്പള്ളി: സി കെ രാഘവന്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണായിരുന്ന വി ജെ കമലാക്ഷി ടീച്ചര്‍ അനുസ്മരണം സെപ്തംബര്‍ ഏഴിന് രാവിലെ ഒമ്പതരക്ക് കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അനുസ്മരണസമ്മേളനം സംസ്ഥാന തുറമുഖ പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കമലാക്ഷി ടീച്ചറുടെ ഛായാചിത്രം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അനാച്ഛാദനം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ, ഒ ആര്‍ കേളു എം എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദുപ്രകാശ്, രുഗ്മിണി സുബ്രഹ്മണ്യന്‍, ഗിരിജാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, ജില്ലാപഞ്ചായത്തംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍, ഒ ആര്‍ രഘു, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ കെ എല്‍ പൗലോസ്, കെ കെ അബ്രഹാം, പി എസ് ജനാര്‍ദ്ദനന്‍, എം എസ് സുരേഷ്ബാബു, ഷാജിദാസ്, ടി ജെ ചാക്കോച്ചന്‍, അനില്‍മോന്‍, സണ്ണിതോമസ്, വിജയന്‍ കുടിലില്‍, മാത്യുമത്തായി ആതിര, രാമകൃഷ്ണന്‍ തുടങ്ങിയ വിവിധ നേതാക്കള്‍ ഓണ്‍ലൈനായും അല്ലാതെയും പങ്കെടുക്കുമെന്ന് വി ജെ കമലാക്ഷിടീച്ചര്‍ അനുസ്മരണകമ്മിറ്റി ചെയര്‍മാന്‍ ബെന്നിമാത്യു, കണ്‍വീനര്‍ കെ പി ഗോവിന്ദന്‍കുട്ടി എന്നിവര്‍ അറിയിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
  • പയ്യമ്പള്ളിയില്‍ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
  • മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show