OPEN NEWSER

Saturday 03. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓണ്‍ലൈന്‍ പരാതി പരിഹാരം; 15 പരാതികള്‍ തീര്‍പ്പാക്കി

  • S.Batheri
04 Sep 2020

 

ബത്തേരി:സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദാലത്ത് നടത്തിയത്. അദാലത്തില്‍ 20 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. തീര്‍പ്പാക്കാത്ത പരാതികള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പൂതാടി പഞ്ചായത്ത് പരിധിയിലെ വനമേഖലയിലൂടെ കടന്ന് പോകുന്ന 500 മീറ്റര്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശവാസിയുടെ പരാതിയില്‍ വനം വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുല്‍പ്പള്ളി പ്രദേശത്ത് വന്യമൃഗശല്യം കാരണമുണ്ടായ കൃഷി നാശത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വേലിയമ്പം സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ പരാതിയുടെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു. വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സമര്‍പ്പിച്ച പരാതിയില്‍ സ്‌പെഷ്യല്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് നടപടിയെടുക്കാന്‍ തീരുമാനിച്ചു. കൃഷിനാശവുമായി ബന്ധപ്പെട്ട് ചീരാല്‍ സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വൈദ്യൂതി പോസ്റ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പുല്‍പ്പള്ളി സ്വദേശി നല്‍കിയ പരാതിയില്‍ പോസ്റ്റ് മാറ്റി നല്‍കിയെന്ന് കല്‍പ്പറ്റ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ലൈഫ് ഭവന പദ്ധതി, ബാങ്ക് പലിശ ഒഴിവാക്കല്‍ തുടങ്ങിയ പരാതികളാണ് കൂടുതല്‍ ലഭിച്ചത്. ഓണ്‍ലൈന്‍ അദാലത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മദ്യലഹരിയില്‍ ഭാര്യയെ കുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് ഒളിവില്‍
  • വയനാട് മെഡിക്കല്‍ കോളേജ് വയനാട് എംപിയും മന്ത്രിയും എംഎല്‍എയും നിലപാട് വ്യക്തമാക്കണം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും: മന്ത്രി ടി സിദ്ദീഖ്; സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • തെരുവുനായ്ക്കള്‍ക്ക് റാബിസ് വാക്‌സിനേഷന്‍
  • കുടുംബശ്രീയെ 'ലീഗ് ശ്രീ' ആക്കാന്‍ ശ്രമം: അഡ്വ.ബി.ഗോപാലകൃഷ്ണന്‍
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
  • സ്‌കൂള്‍ ബസ്സിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം; 2 കുട്ടികള്‍ക്ക് പരിക്ക്
  • സിനിമാ സ്‌റ്റൈല്‍ ഹൈവേ കവര്‍ച്ച; മണിക്കൂറുകള്‍ക്കകം രണ്ട് പേര്‍ പിടിയില്‍; പെപ്പര്‍ സ്‌പ്രേയടിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
  • റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ മരത്തടികള്‍; അപകടഭീഷണിയില്‍ യാത്രക്കാര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show