OPEN NEWSER

Thursday 20. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തിരുനെല്ലി പഞ്ചായത്തില്‍ വന്യമൃഗശല്യം തുടര്‍കഥയാകുന്നു ;നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാകുന്നു .

  • S.Batheri
02 Sep 2020

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 5 ഓളം സംഭവങ്ങള്‍. കാട്ടാനയെ തുരത്തുന്നതിനിടെ താല്‍ക്കാലിക വാച്ചറായ തോല്‍പ്പെട്ടി കൊല്ലിക്കല്‍ ഷിബുവിന്   പരിക്കേറ്റതാണ് ഇതില്‍ അവസാനത്തേത്. ഇടുപ്പൈല്ലിനും, തുടയെല്ലിനും ക്ഷതം സംഭവിച്ച ഷിബുവിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനയും ,കടുവയും, ഉള്‍പ്പെടെയുള്ള വന്യമൃഗശല്യങ്ങളില്‍ പൊറുതിമുട്ടിയിരിക്കുകയാണ് തിരുനെല്ലി പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങള്‍.

കഴിഞ്ഞ ദിവസമാണ് കാട്ടിക്കുളം ചേലൂര്‍ പളളി സെമിത്തേരിയുടെ മതില്‍ ആന തകര്‍ത്തത്.ഒരാഴച മുമ്പ് ഒന്നാം മൈല്‍ ഏലും മുട്ടില്‍ ജോണ്‍സന്റ് മുന്ന് ഏക്കറിലെ ഞ്ഞാറ്റടി നശിപ്പിക്കുകയും കുടുംബശ്രീയുടെ പവര്‍ ടില്ലര്‍ തകര്‍ക്കുകയും ചെയ്തു,. ആഗസ്റ്റ് 14 ന് ബൈക്കില്‍ വരികയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു . പന വല്ലി വരകില്‍ ഗിരിഷാണ് അന്ന് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ആഗസ്റ്റ് 6 ന് തൊഴുത്തില്‍ കയറി കടുവ പശുവിനെ ആക്രമിച്ച് കൊന്നത്, തൊഴുത്തില്‍ പശുവിനെ കറന്ന് കൊണ്ടിരിക്കുകയായിരുന്ന ഗൃഹനാഥന്‍ കാട്ടിക്കുളം കൊണവയലില്‍ കരിമ്പനക്കല്‍ അപ്പച്ചന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപ്പച്ചന്‍ തൊഴുത്തില്‍ ഉണ്ടായിരുന്ന ചൂല് കൊണ്ട് കടുവയെ അടിക്കുകയായിരുന്നു ഇയാളുടെ നിലവിളി കേട്ട് ഭാര്യ ഓടിയെത്തി ശബ്ദമുണ്ടാക്കിയ തൊടെയാണ് കടുവ തൊഴുത്തി ന്റ് ഒരു വശം പൊളിച്ച് പുറത്തേക്ക് ചാടിയത്, നാല് പശുക്കള്‍ വെറെയും തൊഴുത്തില്‍ ഉണ്ടായിരുന്നു, ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും ഈ പഞ്ചായത്തിലാണ്. 33 വര്‍ഷത്തിനുള്ളില്‍ 82 ആളുകള്‍ക്കാണ് ജീവഹാനി സംഭവിച്ചത്, കോടികണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായതിന് പുറമെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, വളര്‍ത്ത് മൃഗങ്ങള്‍ കൊല്ലപ്പെടുകയും, വീടുകള്‍, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു, വ്യക്തികള്‍ കൊല്ലപ്പെടുമ്പോള്‍ നല്‍കുന്ന നഷ്ട പരിഹാരം 5 ലക്ഷത്തില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും നാശനഷ്ട്ടട്ടങ്ങള്‍ക്കുള്ള ന ഷ്ട്ടപരിഹാര തുക 2014ല്‍ നിശ്ചയിച്ചത് ഇനിയും വര്‍ദ്ധിപ്പിച്ചിട്ടുമില്ല, വന്യമൃഗ ശല്യമുണ്ടാകുമ്പോള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് നഷ്ട്ടപരിഹാരം പ്രഖ്യാപിക്കുകയും, നീരീക്ഷണത്തിനായി വാച്ചര്‍മാരെ നിയമിച്ചുള്ള താത്ക്കാക്കാലിക പരിഹാരമല്ല വേണ്ടതെന്നും വന്യമൃഗ ശല്യത്തില്‍ നിന്നുള്ള ശാശ്വാത പരിഹാരമാണ് വേണ്ടതെന്നുമാണ് ആവശ്യം ഉയരുന്നത്‌

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തില്‍ 15 സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി
  • കലാമാമാങ്കത്തിന് തിരിതെളിഞ്ഞു ;മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്ത് മുന്നേറുന്നു
  • ബത്തേരി ഹൈവേ റോബറി: രണ്ടു പേര്‍ കൂടി അറസ്റ്റില്‍; ഇതുവരെ കേസില്‍ 9 പേര്‍ പിടിയിലായി
  • മൂന്ന് കോടിയിലധികം കുഴല്‍ പണവുമായി 5 പേര്‍ പോലീസിന്റെ പിടിയില്‍
  • പോക്‌സോ കേസില്‍ ഒളിവിലായിരുന്നയാള്‍ പിടിയില്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: നഗരസഭകളിലേക്ക് പത്രിക സമര്‍പ്പിച്ചത് 131 സ്ഥാനാര്‍ത്ഥികള്‍
  • അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു
  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
  • വയനാട് ജില്ലയില്‍ 23 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി
  • വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാകും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show