ഉപയോഗശൂന്യമായ പൊതുകിണര്‍ നവീകരിച്ച് മുസ്ലിം യൂത്ത് ലീഗ്
ചെതലയം:വര്‍ഷങ്ങളോളം ഉപയോഗശൂന്യമായി കിടന്നിരുന്ന കിണര്‍ ശുചീകരിച്ച് മുസ്ലിം യൂത്ത് മാതൃകയായി. യൂത്ത് ലീഗ് സന്നദ്ധ സേനയായ വൈറ്റ്ഗാര്ഡിന്റെ സഹായത്തോടുകൂടിയാണ് കിണര്‍ നവീകരണം പൂര്‍ത്തിയാക്കിയത്. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയും വൈറ്റ് ഗാര്‍ഡ് നിയോജകമണ്ഡലം ക്യാപ്റ്റനും കൂടിയായ സി കെ മുസ്തഫ ഉദ്ഘാടനം നിര്‍വഹിച്ചു.മുസ്ലീം ലഗ് ശാഖ പ്രസിഡണ്ട് പി.മൊയ്തീന്‍കുട്ടി യൂത്ത് ലീഗ് ശാഖ ജനറല്‍ സെക്രട്ടറി ഷമീര്‍ ടി എ, എംഎസ്എഫ് ജില്ല ഭാരവാഹി റമീസ് ചെതലയം , വൈറ്റ് ഗാര്‍ഡ് മുന്‍സിപ്പല്‍ ക്യാപ്റ്റന്‍ ഹാഷിം ചെതലയം, യൂത്ത് ലീഗ് നേതാക്കളായ ഗഫൂര്‍ കെഎ, ഉമ്മര്‍ എകെ, ഗഫൂര്‍ എകെ, വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ ഹംസ ടി പി, ഫവാസ് ചെതലയം , എസ് ടി യു ശാഖ പ്രസിഡണ്ട് സജീര്‍, എം എസ് എഫ് ശാഖാ പ്രസിഡന്റ് അനസ് എം എം, സെക്രട്ടറി നുഫൈല്‍, നിഷാം, റാഷിദ്, സാലിബ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍